Today: 02 Jan 2025 GMT   Tell Your Friend
Advertisements
ലോകത്തില്‍ കത്തോലിക്കരുടെ എണ്ണം കൂടി
വത്തിക്കാന്‍സിറ്റി:കത്തോലിക്കാ സഭാ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന, സിറോ മലബാര്‍ സഭാംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധന ഉണ്ടായി.ലോകത്ത് ആകമാനം കത്തോലിക്കരുടെ എണ്ണം 138 കോടിയില്‍ അധികമായി. ലത്തീന്‍ റീത്തിലുള്ളവരാണ് മഹാഭൂരിപക്ഷം. മൂന്നാം സ്ഥാനത്തായിരുന്ന സിറോ മലബാര്‍ സഭ ഉൈ്രകന്‍ സഭയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.

2022 വരെ അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം ആഗോള കത്തോലിക്ക ജനസംഖ്യ 272.4 ദശലക്ഷം ആയിരുന്നത് 7.3 ദശലക്ഷം കൂടി വര്‍ദ്ധിച്ചു.

യൂറോപ്പില്‍ ഒഴികെയുള്ള ഭൂഖണ്ഡങ്ങളില്‍ മുന്‍ വര്‍ഷങ്ങള്‍ക്കു സമാനമായി ആഫ്രിക്കയിലും ഏഷ്യയിലും ഓഷ്യാനിയയിലും വിശ്വാസികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആഫ്രിക്കയില്‍ 72 ലക്ഷം കത്തോലിക്കരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ 59 ലക്ഷം വിശ്വാസികളുടെ വര്‍ദ്ധനവും ഏഷ്യയില്‍ 8,89,000 വിശ്വാസികളുടെ വര്‍ദ്ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുകോടി മുപ്പത്തിയേഴ് ലക്ഷം വിശ്വാസികളുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷമായി, ലഭ്യമായ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ആഗോള വൈദികരുടെ എണ്ണം കുറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. യൂറോപ്പിലും അമേരിക്കയിലും വൈദികരുടെ എണ്ണം കുറയുമ്പോള്‍ ആഫ്രിക്കയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം ആഗോള തലത്തില്‍ ൈ്രകസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഫ്രിക്കയില്‍ സഹനങ്ങളെ അതിജീവിച്ച് ക്രിസ്തു വിശ്വാസം തഴച്ചു വളരുകയാണെന്ന പ്രകടമായ അടയാളമാണ് പുതിയ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്.





- dated 21 Oct 2024


Comments:
Keywords: Europe - Otta Nottathil - catholics_numbers_hike_global Europe - Otta Nottathil - catholics_numbers_hike_global,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Romania_and_Bulgaria_Schengen_members_without_border
റൊമേനിയയും ബള്‍ഗേറിയയും ഷെങ്കന്‍ സോണില്‍ അംഗമായി Recent or Hot News
തുടര്‍ന്നു വായിക്കുക
pope_raises_appeal_againt_abortion
ഗര്‍ഭച്ഛിദ്രം നിരസിക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം Recent or Hot News
തുടര്‍ന്നു വായിക്കുക
china_covid_who
ചൈന കോവിഡ് വിവരങ്ങള്‍ കൈമാറണം: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
kazakhsthan_plaine_crash_azerbaijan
കസാഖിസ്ഥാന്‍ വിമാനാപകടത്തിനു കാരണം റഷ്യന്‍ ആക്രമണം: അസര്‍ബൈജാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
hungery_reduce_guest_workers_limit_35000
ഹംഗറി 2025ല്‍ വിദേശ തൊഴിലാളികളുടെ എണ്ണം 35,000 ആയി കുറയ്ക്കുന്നു ; ഇന്‍ഡ്യാക്കാര്‍ക്ക് തിരിച്ചടിയാവും Recent or Hot News
കേരളത്തിലെ
റിക്രൂട്ട്മെന്റുകാരുടെ ചതിവില്‍ പെടരുത് ..
തുടര്‍ന്നു വായിക്കുക
putin_apology_aircrash
യാത്രാവിമാനം തകര്‍ത്ത് 38 പേരെ കൊന്നതിന് പുടിന്റെ ക്ഷമാപണം
തുടര്‍ന്നു വായിക്കുക
auto_bahn_speed_limit_netherlands_raises
നെതര്‍ലന്‍ഡ്സ് ഔട്ടോബാന്‍ വേഗപരിധി വര്‍ധിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us